2011, ഏപ്രിൽ 8, വെള്ളിയാഴ്‌ച
2011, ഏപ്രിൽ 3, ഞായറാഴ്‌ച
അസ്വസ്ഥതക്ക് വേണ്ടി ഒരു പ്രാര്‍ത്ഥന
അസ്വസ്ഥത

ചെറിയ സ്വപ്‌നങ്ങള്‍ മാത്രം കാണുകയും
അവ ഞാന്‍ നേടിക്കഴിഞ്ഞല്ലോയെന്ന്
അഭിമാനിക്കുകയും ചെയ്യുമ്പോള്‍
നീ എന്നെ അസ്വസ്ഥനാക്കേണമേ.
ആഴക്കടലിലേക്ക് കപ്പലോടിക്കുവാന്‍
എനിക്കു ഭയമാകയാല്‍
തീരത്തെ ചുറ്റിപ്പറ്റി കഴിയുകയും,ഒടുവില്‍
'ഞാന്‍ സുരക്ഷിതനായി തിരിച്ചെത്തിയല്ലോ'
എന്ന് അഭിമാനി്‌ക്കുകയും ചെയ്യുമ്പോള്‍
ദൈവമേ, നീ എന്നെ അസ്വസ്ഥനാക്കേണമേ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)