2011, ഏപ്രിൽ 8, വെള്ളിയാഴ്‌ച

അണ്ണാ ഹസാരെയുടെ നിരാഹാര സമരത്തിന്‌ ഐക്യദാര്‍ഢ്യ കൂട്ടായ്‌മ

അണ്ണാ ഹസാരെയുടെ നിരാഹാര സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ തിരുന്നാവായ ഗാന്ധി സ്‌മാരകത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ കൂട്ടായ്‌മ സംഘടിപ്പിച്ചു.

2011, ഏപ്രിൽ 3, ഞായറാഴ്‌ച

അസ്വസ്ഥതക്ക്‌ വേണ്ടി ഒരു പ്രാര്‍ത്ഥന


അസ്വസ്ഥത



ദൈവമേ നീ എന്നെ അസ്വസ്ഥനാക്കേണമേ
ചെറിയ സ്വപ്‌നങ്ങള്‍ മാത്രം കാണുകയും
അവ ഞാന്‍ നേടിക്കഴിഞ്ഞല്ലോയെന്ന്‌
അഭിമാനിക്കുകയും ചെയ്യുമ്പോള്‍
നീ എന്നെ അസ്വസ്ഥനാക്കേണമേ.


ആഴക്കടലിലേക്ക്‌ കപ്പലോടിക്കുവാന്‍
എനിക്കു ഭയമാകയാല്‍
തീരത്തെ ചുറ്റിപ്പറ്റി കഴിയുകയും,ഒടുവില്‍
'ഞാന്‍ സുരക്ഷിതനായി തിരിച്ചെത്തിയല്ലോ'
എന്ന്‌ അഭിമാനി്‌ക്കുകയും ചെയ്യുമ്പോള്‍
ദൈവമേ, നീ എന്നെ അസ്വസ്ഥനാക്കേണമേ
.

ചെറിയ സ്വപ്‌നങ്ങളില്‍ ചേക്കേറാനല്ലല്ലോ
നീ എനിക്കു ചിറകുകള്‍ തന്നത്‌ !
തീരത്തെ പുണര്‍ന്നു കിടക്കാനല്ലല്ലെ
നീ എനിക്കു തുഴയും നങ്കൂരവും തന്നത്‌!
ആകാശ സീമകളേയും ആഴക്കടലുകളെയും
വെല്ലു വിളിക്കാന്‍ തന്റേടം നീ തരേണമേ.
ദൈവമേ നീ എന്നെ അസ്വസ്ഥനാക്കേണമേ.

2011, മാർച്ച് 27, ഞായറാഴ്‌ച

മുട്ടുവിന്‍ തുറക്കപ്പെടും

അവസരങ്ങള്‍ ആലിപ്പഴം പോലെയാണ്‌

                               ജീവിതത്തില്‍ അവസരങ്ങള്‍ ധാരാളം ലഭിക്കും. അവസരങ്ങള്‍ ആവശ്യാനുസരണം ഉപയോഗപ്പെടുത്തിയാല്‍ ഖേദിക്കേണ്ടി വരില്ല.എന്നാല്‍ പ്രത്യേകിച്ച്‌ മലയാളികളില്‍ ഒരു വിഭാഗം മുട്ടിയ വാതില്‍ തുറന്നില്ലങ്കില്‍ (മുട്ടുവിന്‍ തുറക്കപ്പെടും)


വാതിലിനു മുമ്പില്‍ ഇരുന്നു കരയുന്ന അവസ്ഥ കാണാം. ഒരുപാട്‌ വാതിലുകള്‍ തുറന്നുകിടക്കുന്നു. തുറന്ന വാതിലില്‍ പ്രവേശിക്കുക. ആലിപ്പഴം മഞ്ഞു മഴയാണ്‌. കുറച്ചു സമയം മാത്രമേ മഞ്ഞു മഴയേ കാണുകയുള്ളൂ അല്‌പം കഴിഞ്ഞാല്‍ മണ്ണിനോട്‌ ലയിച്ചു പോകും. അവസരങ്ങള്‍ ആലിപ്പഴം പോലെയാണ്‌.